Sunday, 6 July 2014

ഹാർദ്ദമായ സ്വാഗതം....


പ്രിയ ബൂലോക സുഹൃത്തുക്കളെ,

അക്ഷരങ്ങളിൽ സൗഹൃദം കോർക്കുന്ന സാഹിത്യലോകത്തിന്റെ ഉടമകളായ നമ്മൾ ഒരു മീറ്റിന്റെ തണലിൽ ഒരിക്കൽക്കൂടി ഒരുമിക്കുകയാണ്. വരുന്ന ഓഗസ്റ്റ് ഇരുപതിന് തൃശൂർ കൂർക്കഞ്ചേരി ശ്രീനാരായണ ഹാളിൽ ഒരുമിച്ചു കൂടാനാണ് ഇത്തവണ തീരുമാനിച്ചിട്ടുള്ളത്. സാധാരണ മീറ്റുപോസ്റ്റുകളിലെ ചർച്ചകളിലാണ് ദിവസവും സ്ഥലവും ഒക്കെ തീരുമാനിക്കാറുള്ളത്. പതിവിനു വിപരീതമായി അങ്ങനൊരു ചർച്ച ഒഴിവാക്കേണ്ടി വന്നിരിക്കുകയാണ്. മാത്രമല്ല മീറ്റു നടക്കുന്ന ഓഗസ്റ്റ് ഇരുപത് ബുധനാഴ്ച‌‌യാണ്. അതുകൊണ്ടുതന്നെ മീറ്റിൽ പങ്കെടുക്കാൻ ഉദ്ദേശിക്കുന്ന മിക്കവർക്കും ലീവെടുക്കേണ്ടതായും വരും.

ഈ അവസരത്തിലും മീറ്റിന് മറ്റൊരു സ്ഥലവും തീയതിയും തീരുമാനിക്കാൻ സാധിക്കില്ലെന്നവിവരം അറിയിക്കട്ടെ. ഇങ്ങനെ ഒരു മീറ്റ് നടക്കുന്നതിന്റെ കാരണവും പ്രസക്തിയും വഴിയേ മനസ്സിലാവുമെന്നു ഉറപ്പുതരുന്നു. അതിന്റെ സസ്പെൻസ് ഞാനായിട്ടു പൊളിച്ചടുക്കുന്നില്ല. ഈ മീറ്റിൽ നമ്മളെല്ലാവരും നിർബ്ബന്ധമായും പങ്കെടുക്കണമെന്ന് ആഗ്രഹിക്കുകയാണ്. അഥവാ ആർക്കെങ്കിലും പങ്കെടുക്കാൻ സാധിക്കാതെ വന്നാൽ അതൊരു നഷ്ടമായിത്തന്നെ മീറ്റിനു ശേഷം എല്ലാവർക്കും മനസ്സിലാവും.

 ഈ മീറ്റിന് രജിസ്ട്രേഷനുണ്ടാവും ഫീസിന്റെ കാര്യത്തിൽ ബേജാറു വേണ്ടെന്നാണ് അറിയുന്നത്. പങ്കെടുക്കുന്നവർക്ക് ഭക്ഷണ സൗകര്യങ്ങൾ ഒരുക്കുന്നതിന് ഓഗസ്റ്റ് പതിനെട്ടിനു മുമ്പ് തലയെണ്ണേണ്ടതുണ്ട്. ആയതിനാൽ ഇപ്പോൾ മുതൽ കൃത്യമായി ഹാജർ രേഖപ്പെടുത്താൻ താല്പര്യപ്പെടുന്നു. ബൂലോകത്തു നിന്നും പെൻഷൻ പറ്റിയവരും ഇപ്പോൾ തുടരുന്നവരുമായ സകലമാനപേരേയും തൃശൂർ ബ്ലോഗർ സംഗമത്തിലേക്ക് സഹർഷം സ്വാഗതം ചെയ്യുന്നു.

മീറ്റു മുതലാളിക്കു വേണ്ടി
സാബു കൊട്ടോട്ടി (ഒപ്പ്)

42 comments:

 1. ഞാനുണ്ടാകും.

  മലയാളി പെരിങ്ങോട്
  9846887883

  ReplyDelete
 2. നമ്മളില്ലാതെ ഒരു മീറ്റൊ ഈറ്റോ നടക്കൂല്ല ഹാജര്

  ReplyDelete
 3. ശ്രമിക്കാമെന്നേ ഇപ്പോള്‍ പറയാനാവൂ... ആഗസ്റ്റ് ആദ്യവാരത്തില്‍ തീര്‍ത്തു പറയാം...

  ReplyDelete
 4. ഇത്തവണ നിങ്ങളെയൊക്കെ ഒന്ന്‍ കണ്ടിറ്റ് തന്നെ കാര്യം!! ആഹഹ..

  ReplyDelete
 5. ലീവെടുത്ത് മീറ്റിന് വരണമെങ്കിൽ അതിനു് തക്കതായ കാരണങ്ങൾ ഉണ്ടാകണം. കാരണങ്ങൾ അറിഞ്ഞതിന് ശേഷമേ വരാൻ പറ്റുമോ ഇല്ലയോ എന്ന് പറയാനാവൂ. കാരണം അറിഞ്ഞാലും ലീവ് കിട്ടുമോ ഇല്ലയോ എന്ന കാര്യം ഉറപ്പില്ലതാനും.

  ReplyDelete
  Replies
  1. കാരണവും ഔദ്യോഗിക ക്ഷണവും മീറ്റിന്റെ മുതലാളി ഇവിടെ വൈകാതെ പ്രഖ്യാപിക്കുമെന്നു തന്നെ കരുതാം. അത് അദ്ദേഹം തന്നെ പറയുന്നതാണെന്ന് എനിക്ക് പ്രതീക്ഷയുള്ളതിനാൽ ഞാൻ ഓവർടേക്ക് ചെയ്യുന്നതു മോശമായി കരുതുന്നു. പ്രിയപ്പെട്ട ചിലരെയെല്ലാം അവിടെ പ്രതീക്ഷിക്കാം...

   Delete
  2. ആരാണാവോ മീറ്റ് മുതലാളി ? അതും പറയാൻ പറ്റിന്നാന്നുണ്ടോ ? :)

   Delete
 6. പങ്കെടുക്കാന്‍ കഴിയില്ല എങ്കിലും എല്ലാ ആശംസകളും പിന്തുണയും നേരുന്നു ,

  ReplyDelete
 7. എല്ലാ ആശംസകളും

  ReplyDelete
 8. ആശംസകൾ...........

  ReplyDelete
 9. മ്ടെ അയലക്കത്തല്ലേ...
  ഹാജറാവാം കേട്ടൊ മീറ്റ് മുതലാളി

  ReplyDelete
  Replies
  1. appo aaraa meet muthalali...?food kodukkunna aalu thanneyalle?

   Delete
 10. പങ്കെടുക്കാന്‍ കഴിയില്ല എങ്കിലും എല്ലാ ആശംസകളും പിന്തുണയും നേരുന്നു .......

  ReplyDelete
 11. ശ്രമിക്കാമെന്നേ ഇപ്പോള്‍ പറയാനാവൂ... ആഗസ്റ്റ് ആദ്യവാരത്തില്‍ തീര്‍ത്തു പറയാം...

  ReplyDelete
 12. Replies
  1. പുലിയച്ചോ.... കുറേ കാലമായി ഒന്നു കാണാനാഗ്രഹിക്കുന്നു. ഒറപ്പായും വരുമല്ലോ.. ല്ലേ.....?

   Delete
 13. ദൈവം സഹായിച്ചാൽ നമുക്കൊരുമിച്ച് കൂടാം.

  ReplyDelete
  Replies
  1. ങ്ങളെ.. അബ്ടെ ണ്ടാവും....

   Delete
 14. ലീവെടുക്കാന്‍ ശ്രമിക്കാം .. :)

  ReplyDelete
 15. ചില ബ്ലോഗർമാർ അവതരിപ്പിക്കുന്ന സൂപ്പർ കോമഡിഷോയും മറ്റു ചിലർ അവതരിപ്പിക്കുന്ന ബ്ലോഗർമാരെ അമ്പരപ്പിക്കുന്ന പരിപാടികളും ഉണ്ടാവുമെന്ന് അറിയുന്നു. അവർ ആരൊക്കെയെന്നതും സസ്പെൻസ്...

  ReplyDelete
  Replies
  1. vallatha saspensu thanne...onnu pottikkunnundo...?GGGGGGGGRrrrrrrrrrrrrr

   Delete
 16. ആശംസകള്‍ നേരുന്നു. ബുധനാഴ്ചയാണ് പ്രശ്നം.

  ReplyDelete
 17. വന്നാൽ എന്തു സംഭവിക്കും എന്നറിയണം

  ReplyDelete
  Replies
  1. അതു വന്നാലല്ലേ അറിയൂ...

   Delete
 18. ഞാനൊരു ലോട്ടറി എടുത്തുവെച്ചട്ടിണ്ട്. കിട്ട്യാ വരാം.
  എന്നാലും തൃശ്ശൂരൊരു ഫ്രീ ശപ്പാട് ഓഫറുള്ളപ്പൊ അതു മൊതലാക്കാമ്പറ്റില്ല്യല്ലോന്നൊരു സങ്കടണ്ട്.
  ഈവന്റിന്റെ ലൈവ് സ്ട്രീമിങ്ങിണ്ടെങ്കി പറഞ്ഞോളൂട്ടാ.

  ReplyDelete
 19. മീറ്റു മുതലാളി മീറ്റിന്റെ നേതൃത്വം ഏറ്റെടുത്തതായി ഇവിടെ പ്രഖ്യാപിച്ച വിവരം ഇതിനകം അറിഞ്ഞുകാണുമല്ലോ.. അറിയാത്തവർ ഇത് ഒരു അറിയിപ്പായെടുത്ത് കാലേക്കൂട്ടി മീറ്റാനെത്തണമെന്ന് താല്പര്യപ്പെടുന്നു. നേരത്തേ പറഞ്ഞപോലെ ഹാജർ മറക്കണ്ടാ...

  ReplyDelete
 20. യാദൃച്ഛികമായി ഈ പോസ്റ്റിലെത്തി. മീറ്ററിഞ്ഞു. ഇനി വരുമോ എന്നൊക്കെ ഉള്ള കാര്യത്തിൽ മുമ്പെന്ന പോലെ ഇപ്പോഴും ഉറപ്പൊന്നും പറയാനാകില്ല. പിന്നെ ഇപ്പോൾ തൽക്കാലം അജ്ഞാതനായ ആ മീറ്റ് മൊതലാളി ക്ഷണിക്കുമോ എന്നൊക്കെ നോക്കിയിട്ട് തീരുമാനിക്കാം. എന്തായാലും ഇപ്പോഴും മീറ്റണമെന്നൊക്കെ തോന്നുനവർ ഉള്ളതിൽ സന്തോഷം!

  ReplyDelete
 21. മീറ്റിൽ മാജിക്കൊക്കെ ഉണ്ടാകാനുള്ള സാദ്ധ്യതകൾ കാണുന്നുണ്ട്!

  ReplyDelete
 22. വരാന്‍ വളരെ ആഗ്രഹമുണ്ട്.. കഴിയുന്നത്ര ശ്രമിക്കും..

  ReplyDelete
 23. ഈ മീറ്റ് മൊതലാളിമാരെല്ലാം കൂടി
  എന്നെ മൊയ്ലാളിയാക്കി അല്ലേ..ഹും നടക്കട്ടെ ..നടക്കട്ടെ

  പിന്നെ
  ദേ ഒരു കല്ല്യാണ ക്ഷണം ഇതിലൂടേ
  ചുളിവിൽ ഒപ്പിക്കാൻ പോകുവാണ് കേട്ടൊ

  നീണ്ട ലീവ് കിട്ടാൻ വേണ്ടിയുള്ള മാരത്തോൺ ജോലി,
  പായ്ക്കിങ്ങ് തുടങ്ങി സകലമാന കുണ്ടാമണ്ടി തിരക്കുകൾക്കിടയിലും
  ഞാനിവിടെ വന്നത് എന്റെ എല്ലാ മിത്രങ്ങളേയും ഒരു കല്ല്യാണത്തിന് ക്ഷണിക്കുവാനാണ് കേട്ടൊ.
  നേരിട്ടോ ,താപാലിലോ , വ്യക്തിപരമായോ ഏവരേയും
  വന്ന് ക്ഷണിക്കുവാൻ സമയവും ,സന്ദർഭവും അനുവദിക്കാത്തതുകൊണ്ടാണ്
  ഈ സൈബർ ലോകത്തുള്ള എളുപ്പവഴി ഞാൻ തെരെഞ്ഞെടുത്തത്.
  ഇതിന് സദയം ക്ഷമിക്കുമല്ലോ അല്ലേ

  അതായത് ഈ വരുന്ന ചിങ്ങമാസം
  നാലാം തീയ്യതി (2014 ആഗസ്റ്റ് 20 ബുധനാഴ്ച്ച )
  ഞങ്ങളുടെ മകൾ മയൂഖലക്ഷ്മിയുടെ വിവാഹമാണ്.
  തൃശ്ശൂർ പട്ടണത്തിലെ , കൂർക്കഞ്ചേരി ശ്രീനാരയണ ഹാളിൽ
  വെച്ചാണ് പ്രസ്തുത ചടങ്ങ് നടത്തുന്നത്...

  ആയതിൽ പങ്കെടുത്ത് ആ വധൂവരന്മാർക്ക് മംഗളം
  നേരുവാനും , ഞങ്ങളുടെ സന്തോഷത്തിൽ ഒത്തുകൂടുവാനും
  നിങ്ങളേവരേയും സകുടുംബം സാദരം ക്ഷണിച്ചുകൊള്ളുന്നൂ..
  എന്ന്
  സസ്നേഹം,
  മുരളീമുകുന്ദൻ

  PS : -

  അന്നേ ദിവസം അവിടെ തന്നെയുള്ള മറ്റൊരു വേദിയിൽ
  മലയാളത്തിലെ പഴയവരും പുതിയവരുമായ ,നവ മാധ്യമ എഴുത്തുകാരിലെ
  പലരും കൂടി, ഒത്ത് ചേർന്ന് സറപറ വർത്തമാനം പറയലും , പരസ്പരം പരിചയം പുതുക്കലും /പെടലും , അരങ്ങേറുന്ന തൃശ്ശൂർ ബ്ലോഗർ സംഗമം എന്ന പരിപാടിയിലും പങ്കെടുക്കാം കേട്ടോ കൂട്ടരെ...നെയ്യപ്പം നിന്നാൽ രണ്ടുണ്ട് കാര്യം .!

  ReplyDelete
 24. ഞാൻ വരണോ ?? ക്ലാസ്സുണ്ട് , എന്നാലും ശ്രമിക്കാം

  ReplyDelete
 25. So it will be a different one...Muralichettante makalukk advance Asamsakal....

  ReplyDelete
 26. ബുധനാഴ്ച ക്ലാസുണ്ട് വരാന്‍ ശ്രമിക്കാം ............................

  ReplyDelete
 27. അന്ന് എത്തിയപ്പോൾ ശ്രീനാരായണ ഹാളിൽ കല്യാണം ഉണ്ട്. നാട്ടിൽ പോയ ശേഷം ഓൺലൈനിൽ കയറാത്തത് കൊണ്ട് ആരുടേതാണെന്നറിഞ്ഞില്ല. ബ്‌ളോഗ് മീറ്റ് വല്ലയിടത്തും ഉണ്ടോ എന്ന് സെക്യൂരിറ്റിയോട് ചോദിച്ചു. ഇല്ലെന്ന് പറഞ്ഞപ്പോൾ തിരികെ പോന്നു. തൃശൂരിൽ ബ്‌ളോഗ് മീറ്റെന്ന് പറഞ്ഞ് പോസ്റ്റ് കണ്ടപ്പോൾ നാട്ടിലുള്ള സമയത്ത് പങ്കെടുക്കണമെന്ന ആഗ്രഹത്തിലാണെത്തിയത്. കല്യാണമാണെങ്കിൽ കല്യാണമെന്ന് പറഞ്ഞ് പോസ്റ്റിടാമായിരുന്നു. ബ്‌‌ളോഗ് മീറ്റെന്നൊക്കെ പറഞ്ഞ് ആളെ പറ്റിക്കണ്ടായിരുന്നു.

  ReplyDelete